അബുദാബി: തുടർച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ട് അബുദാബി. റേറ്റിങ് ഏജന്‍സിയായ നംബിയോ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലാണ് അബുദാബി ഇത്തവണയും ഒന്നാമതെത്തിയത്.ആകെ 382 നഗരങ്ങളാണ് പട്ടികയിലുള്ളത്. 2017 മുതല്‍ തുടര്‍ച്ചയായ ഒമ്പതാം തവണയാണ് അബുദാബി ഈ നേട്ടത്തിന് അര്‍ഹമാകുന്നത്. പട്ടികയില്‍ ദുബൈ നാലാം സ്ഥാനത്തുണ്ട്.



