സാൻഫ്രാൻസിസ്കോ :ഐഫോൺ മോഡലുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്തു നൽകാൻ ആപ്പിൾ. ഐ ഒ എസ് 18.1ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്ന ഐഫോൺ 15പ്രൊ, പ്രോമാക്സ്, ഈ വർഷം പുറത്തിറങ്ങിയ ഐഫോൺ 16 റേഞ്ച് എന്നീ ഫോണുകളിലാകും ആപ്പിളിന്റെ എ ഐ സൗകര്യങ്ങൾ ലഭിക്കുക. എഴുതാനുള്ള ടൂളുകളാണ് പ്രധാനമായും എത്തുന്നത്. എഴുതിയ ഒരു കുറുപ്പിന്റെ തെറ്റുകൾ പരിശോധിക്കാനും പരിഷ്കരിക്കാനും ഇവ അവസരമൊരുക്കും.



