KND-LOGO (1)

സമുദ്രത്തിൽ കുടുങ്ങിയ ഇറാൻ ക്രൂഡ്; ഇന്ത്യ ‘നോ’ പറഞ്ഞു

പശ്ചിമേഷ്യൻ യുദ്ധം ശമിച്ചതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇതിനിടെ ഇറാൻ ക്രൂഡ് കയറ്റിയ നിരവധി ടാങ്കറുകൾ സമുദ്രത്തിൽ തുടരുന്നതിനാൽ പുതിയ വിപണികൾ കണ്ടെത്താനുള്ള ശ്രമം ഇറാൻ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ക്രൂഡ് വിതരണം ചെയ്യാമെന്ന് ഇറാൻ അറിയിച്ചെങ്കിലും, യു.എസ് ഏർപ്പെടുത്തിയ 60 ദിവസത്തെ ഉപരോധവും തുടർന്നുള്ള അനിശ്ചിതത്വവും കണക്കിലെടുത്ത് തൽക്കാലം ഇറാൻ ക്രൂഡ് ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 71 ഡോളറിലേക്ക് താഴ്ന്നപ്പോൾ, യുദ്ധം രൂക്ഷമായിരുന്ന ഘട്ടത്തിൽ ഇത് 125 ഡോളർ വരെ ഉയർന്നിരുന്നു. ഇറാനിയൻ എണ്ണമന്ത്രി ഇന്ത്യയുടെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുമായി ചർച്ച നടത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇറാൻ ക്രൂഡ് വാങ്ങാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

യു.എസ് ഏർപ്പെടുത്തിയ 60 ദിവസത്തെ ഉപരോധം തുടരുമോ അവസാനിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലാത്തതിനാൽ ഇറാൻ ക്രൂഡ് വാങ്ങുന്നതിൽ ഇന്ത്യ ജാഗ്രത പുലർത്തുകയാണ്. നിലവിൽ ഹോർമുസ് കടലിടുക്ക് തുറന്നതോടെ ആഗോള ക്രൂഡ് വിതരണ ശൃംഖല സാധാരണ നിലയിലായിട്ടുണ്ട്. ഇന്ത്യയ്ക്ക് ജൂലൈ മാസത്തേക്കുള്ള ആവശ്യമായ ക്രൂഡ് ഓയിലും ആഗസ്റ്റിന്റെ ആദ്യ പകുതിവരെയുള്ള റിസർവും ഇതിനകം ഉറപ്പാക്കിയതിനാൽ അടിയന്തരമായി ഇറാൻ എണ്ണ വാങ്ങേണ്ട സാഹചര്യമില്ല. അതേസമയം, ജൂണിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 40 ശതമാനത്തിലേറെയും റഷ്യയിൽ നിന്നായിരുന്നു. യു.എസ്, നൈജീരിയ, വെനസ്വേല, ബ്രസീൽ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിതരണവും തുടരുകയാണ്. ഏകദേശം 88 ദശലക്ഷം ബാരൽ ഇറാൻ ക്രൂഡ് ടാങ്കറുകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ, ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് വേഗത്തിൽ അത് വിറ്റഴിക്കാൻ ഇറാൻ ശ്രമിക്കുന്നതായാണ് വിലയിരുത്തൽ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.