KND-LOGO (1)

റിസർവ് ബാങ്കിന്റെ മുന്നറിയിപ്: സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്

ന്യൂഡല്‍ഹി :വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു. 2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമം മുഖേന1949 ലെ ബാങ്കിംഗ് റിലേഷന്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.ഇത് പ്രകാരം ബി ആര്‍ ആക്ട് 1949 ലെ വകുപ്പ് അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക് ബാങ്കര്‍ അഥവാ ബാങ്കിംഗ് എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. 1949 ലെ ബാങ്കിംഗ് നിയമത്തിന്റെ (കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായത്) ബി ആര്‍ ആക്ട് 19 49 സെക്ഷന്‍ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.1949 ലെ ബി ആര്‍ ആക്ട് വ്യവസ്ഥകള്‍ ലംഘിച്ച് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.