KND-LOGO (1)

റിപ്പബ്ലിക് ദിനപരേഡ് അരങ്ങേറുമ്പോൾ കേരളത്തിന് നിശ്ചലദൃശ്യം ഇല്ലെങ്കിലും സംഘാടനം മുതൽ പരേഡ് വരെ അടിമുടി മലയാളി തിളക്കമാണ്

ദില്ലി: കർത്തവ്യപഥിൽ ഇക്കുറി റിപ്പബ്ലിക് ദിനപരേഡ് അരങ്ങേറുമ്പോൾ കേരളത്തിന് നിശ്ചലദൃശ്യം ഇല്ലെങ്കിലും സംഘാടനം മുതൽ പരേഡ് വരെ അടിമുടി മലയാളി തിളക്കമാണ്. സേന വിഭാഗങ്ങൾ മുതൽ അർധസൈനിക വിഭാഗങ്ങളെ നയിക്കുന്നവരിൽ വരെ നിരവധി മലയാളികളാണ് ജനുവരി 26ന് കർത്തവ്യപഥിൽ എത്തുന്നത്. പ്രധാന സംഘാടകരും മലയാളികളാണ് കർത്തവ്യപഥിൽ എത്തുന്ന കാണികൾക്ക് ആവേശം പകരുന്ന കരസേനയുടെ പരേഡ് കടന്നു പോകുമ്പോൾ ഇക്കുറി കേരളത്തിന് അഭിമാനിക്കാം. 76 ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കരസേനയുടെ പരേഡ് സംഘത്തിലുള്ളത് പതിനാല് മലയാളി സൈനികരാണ്. ഹവിൽദാർമാരായ ഷിബിൻ കെ പി, അനൂപ് ചന്ദ്രൻ, രോഹിത്, പ്രിജേഷ് നാഥ്, മഹേഷ് ആർ, ശംഭു എസ് എം, അരുൺ ദാസ്, അരുൺജിത്, ദീപക് എ, അഖിനേഷ്, അമൽ അജയൻ, വിഷ്ണു, രാജേഷ് , നായ്ക് സുബേദാർ രമേശ് പി ബി എന്നിവരാണ് പരേഡ് സംഘത്തിലെ മലയാളി സാന്നിധ്യം. കരസേനയുടെ കോർ ഓഫ് സിഗ്നൽ റെജിമെന്റിലെ അംഗങ്ങളായ മലയാളി സൈനികർ 2020ലെ പരേഡിലും പങ്കാളികളായിരുന്നു. കരസേനയുടെ ബാൻഡ് സംഘത്തിലുമുണ്ട് മലയാളി സാന്നിധ്യം. മ്യൂസിക്ക് ഡയറക്ടര്‍ തിരുവനന്തപുരം സ്വദേശി ലഫ് കേണൽ യു ഗീരീഷ് കുമാറാണ്. പതിനാറ് വിദേശ രാജ്യങ്ങളിലായി കരസേനയ്ക്കും സംയുക്ത സേനയ്ക്കുമായി ബാൻഡ് സംഘത്തെ നയിച്ചിട്ടുണ്ട് ഗിരീഷ് കുമാർ. ഗീരീഷ് കുമാറിന്റെ പതിനാലമത്തെ റിപ്പബ്ലിക്ക് ദിന പരിപാടാണിത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.