പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് വ്യോമപാതകള്‍ അടച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങി വിസ കാലാവധി കഴിഞ്ഞവര്‍ക്ക് വലിയ ആശ്വാസവുമായി യുഎഇ. ഫെബ്രുവരി 28ന് ശേഷം സന്ദര്‍ശക വിസയും ടൂറിസ്റ്റ് വിസയും കാലാവധി തീർന്നവര്‍ക്കും വിമാനത്താവളങ്ങളില്‍ കുടുങ്ങിയവർക്കും ഓവര്‍സ്റ്റേ പിഴ ഒഴിവാക്കുന്നതായി Federal Authority for Identity, Citizenship, Customs and Port Security (ICP) അറിയിച്ചു. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവര്‍ക്കും പിഴ ഈടാക്കില്ലെന്നതാണ് തീരുമാനം.അതേസമയം, മേഖലയില്‍ തുടരുന്ന സംഘര്‍ഷ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ NORKA Roots നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലായി ആറ് സഹായ കൂട്ടായ്മകള്‍ രൂപീകരിച്ചു. നോര്‍ക്ക വകുപ്പ്, ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണ് ഈ സംഘങ്ങള്‍. ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ Pinarayi Vijayan വിളിച്ചുചേര്‍ത്ത ലോക കേരള സഭ പ്രതിനിധികളുടെ ഓണ്‍ലൈന യോഗവും അടുത്തിടെ ചേര്‍ന്നിരുന്നു.മേഖലയിലെ അവസ്ഥ നിരീക്ഷിക്കാന്‍ നോര്‍ക്ക റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.



