ബോളിവുഡിനെ വിറപ്പിച്ച് സാമന്ത ഇന്ത്യൻ താരങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഡിസംബറിലും സാമന്ത ഒന്നാമത് എത്തുകയായിരുന്നു. നവംബറിലും സാമന്ത തന്നെയായിരുന്നു ഒന്നാമത്. ഓര്‍മാക്സ് മീഡിയയാണ് ഡിസംബറില്‍ ഇന്ത്യൻ താരങ്ങളില്‍ മുൻനിരയില്‍ ഉള്ളവരുടെ പട്ടിക പുറത്തുവിട്ടത്.സാമന്ത ഒന്നാമത് തുടരുന്നത്.സാമന്ത ഒന്നാമത് തുടരുന്നത് അത്ഭുതമായിട്ടുണ്ട്. സാമന്തയ്ക്ക് അങ്ങനെ തുടര്‍ച്ചയായി ഹിറ്റ് സിനിമകള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ നിലപാടുകള്‍ ഉറക്കെ പറയാൻ താരം ശ്രമിക്കാറുണ്ട് എന്നതും ചര്‍ച്ചയാകുന്ന കാര്യമാണ്. അതുകൊണ്ട് സാമന്തയ്ക്ക് പലപ്പോഴും സിനിമയ്ക്കപ്പുറത്തെ വാര്‍ത്തകളിലും നിറഞ്ഞുനില്ക്കാനാകാറുണ്ട്. അതുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കാനും താരത്തിന് സാധിക്കുന്നു, ജനപ്രീതിയില്‍ മുന്നില്‍ എത്താൻ തെന്നിന്ത്യൻ താരത്തിന് അത് സഹായകമാകാറുമുണ്ട് എന്നതും വ്യക്തമാണ്. ആലിയ ഭട്ടാണ് ഇന്ത്യയിലെ നായിക താരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത്.മൂന്നും നാലും സ്ഥാനങ്ങളില്‍ നായികാ താരങ്ങളില്‍ അട്ടിമറിയുണ്ടായിരിക്കുകയാണെന്നതാണ് പുതിയ പട്ടികയുടെ പ്രത്യേകത. നവംബറില്‍ നയൻതാരയും സായ് പല്ലവിയുമായിരുന്നു താരങ്ങളില്‍ മൂന്നാമാതും നാലാമതുമുണ്ടായിരുന്നത്. എന്നാല്‍ ദീപീക പദുക്കോണ്‍ ഇന്ത്യൻ താരങ്ങളില്‍ മൂന്നാമതെത്തിയിരിക്കുകയാണ് എന്നത് പ്രധാന മാറ്റമാണ്. നാലാം സ്ഥാനത്ത് രശ്മിക മന്ദാനയാണെന്നതും താരങ്ങളുടെ പുതിയ പട്ടികയിലെ നിര്‍ണായക മാറ്റമാണ്.



