KND-LOGO (1)

Google ജിമെയിൽ യൂസർനെയിം മാറ്റാൻ പുതിയ സൗകര്യം അവതരിപ്പിച്ചു

Google ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമായി, ജിമെയില്‍ യൂസര്‍നെയിം മാറ്റാനുള്ള സൗകര്യം ആദ്യമായി അവതരിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തമാശയായോ പക്വതയില്ലാത്ത പ്രായത്തിലോ എടുത്ത ഇമെയില്‍ ഐഡികള്‍ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും. ജിമെയില്‍ ആരംഭിച്ച് ഏകദേശം 20 വര്‍ഷത്തിന് ശേഷമാണ് ഈ പ്രധാന മാറ്റം വരുന്നത്.ഇതുവരെ ഒരു ജിമെയില്‍ അക്കൗണ്ട് സൃഷ്ടിച്ചാല്‍ അതിന്റെ യൂസര്‍നെയിം മാറ്റാന്‍ സാധിക്കുമായിരുന്നില്ല. പുതിയ ഐഡി വേണമെങ്കില്‍ പുതിയ അക്കൗണ്ട് തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റിലൂടെ ‘@gmail.com’ ന് മുന്‍പുള്ള ഭാഗം ഇപ്പോള്‍ തന്നെ മാറ്റാന്‍ കഴിയും. അക്കൗണ്ടിന്റെ ചരിത്രം, ഇമെയിലുകള്‍, ഫോട്ടോകള്‍ തുടങ്ങിയവ ഒന്നും നഷ്ടപ്പെടാതെ തന്നെ പുതിയ യൂസര്‍നെയിം തിരഞ്ഞെടുക്കാനാകും.കമ്പനിയുടെ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞതുപോലെ, “നിങ്ങളുടെ അക്കൗണ്ടിനെ നിങ്ങളോടൊപ്പം വളരാന്‍ സഹായിക്കുക” എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇത് അമേരിക്കയിലെ ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.Sundar Pichai ഈ ഫീച്ചറിനെ കുറിച്ച് പ്രതികരിക്കുമ്പോള്‍ പറഞ്ഞത്: “2004 നല്ല വര്‍ഷമായിരുന്നു, പക്ഷേ നിങ്ങളുടെ ജിമെയില്‍ വിലാസം ആ വര്‍ഷത്തില്‍ തന്നെ തങ്ങേണ്ടതില്ല” എന്നായിരുന്നു.യൂസര്‍നെയിം മാറ്റിയാലും അക്കൗണ്ടിലെ ഡാറ്റയ്ക്ക് യാതൊരു ബാധയും ഉണ്ടാകില്ല. പഴയ ഇമെയില്‍ വിലാസം ‘ആള്‍ട്ടര്‍നേറ്റീവ് ഇമെയില്‍’ ആയി നിലനില്‍ക്കും. അതായത്, പഴയതിലേക്കും പുതിയത്‌ിലേക്കും വരുന്ന മെയിലുകള്‍ ഒരേ ഇന്‍ബോക്‌സില്‍ ലഭിക്കും. കൂടാതെ ജിമെയില്‍, മാപ്സ്, യൂട്യൂബ്, പ്ലേ സ്റ്റോര്‍, ഡ്രൈവ് തുടങ്ങിയ എല്ലാ ഗൂഗിള്‍ സേവനങ്ങളിലും പഴയതോ പുതിയത്‌ോ ആയ വിലാസം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.ഇതിനുമുമ്പ് തന്നെ Microsoftന്റെ Outlook, Appleയുടെ iCloud പോലുള്ള സേവനങ്ങളില്‍ ഈ സൗകര്യം ലഭ്യമായിരുന്നു. ഉപയോക്തൃ ആവശ്യം കൂടുകയും വിപണിയിലെ മത്സരം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഗൂഗിള്‍ ഈ പുതിയ തീരുമാനം എടുത്തത്.

ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്സ് തുറന്ന് ‘Personal info’ എന്ന ടാബ് തിരഞ്ഞെടുക്കുക.* ‘Email’ എന്നതില്‍ ക്ലിക്ക് ചെയ്ത ശേഷം ‘Google Account email’ എന്നത് തിരഞ്ഞെടുക്കുക.* നിങ്ങളുടെ അക്കൗണ്ടില്‍ ഈ അപ്ഡേറ്റ് ലഭ്യമാണെങ്കില്‍, ‘Change Google Account email’ എന്ന ഓപ്ഷന്‍ അവിടെ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.* നിങ്ങള്‍ ആഗ്രഹിക്കുന്ന പുതിയ യൂസര്‍നെയിം ടൈപ്പ് ചെയ്യുക. നിലവില്‍ മറ്റാരും ഉപയോഗിക്കാത്തതും, മുന്‍പ് ആരും ഉപയോഗിച്ചിട്ടില്ലാത്തതുമായ ഒരു യൂസര്‍നെയിം വേണം തിരഞ്ഞെടുക്കാന്‍.ഘട്ടംഘട്ടമായാണ് ഈ ഫീച്ചര്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.