ടെഹ്റാൻ: ഗാസ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സർക്കാർ അന്തിമ അനുമതി നൽകുമെന്ന് റിപ്പോർട്ട്. ഇന്ന് കരാർ പരിഗണിച്ച സുരക്ഷ ക്യാബിനറ്റ് അന്തിമ തീരുമാനം സർക്കാരിന് വിടുകയായിരുന്നു. ഞായറാഴ്ച തന്നെ ധാരണ നടപ്പാകാൻ ആണ് സാധ്യത. ഇന്നത്തെ സുരക്ഷ ക്യാബിനറ്റ് ധാരണയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ അവസാന കടമ്പ ഇനി സർക്കാർ തീരുമാനം ആയിരിക്കും. സമ്പൂർണ ക്യാബിനറ്റും ഇക്കാര്യത്തിൽ അനുകൂല തീരുമാനം കൈകൊണ്ടാൽ ഞായറാഴ്ച തന്നെ വെടിനിർത്തൽ യാഥാർത്ഥ്യത്തിലാകും.യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമായ ബന്ദി മോചനം നടപ്പാക്കാൻ ധാരണ സഹായിക്കും എന്നതാണ് പ്രധാന കാരണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇസ്രായേൽ സർക്കാരിന്റേതായിരിക്കും. വോട്ടിംഗ് നടക്കുമോ എന്നതാണ് നിർണായകം. സുരക്ഷ ക്യാബിനറ്റ് ചേരുന്നത് നേരത്തേ ഇസ്രായേൽ വൈകിച്ചിരുന്നു.



