ടെഹ്‌റാൻ: സന്ദേശമയയ്‌ക്കാനുള്ള ജനപ്രിയ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ നിരോധനം നീക്കാൻ ഇറാൻ ഒരുങ്ങുന്നു. ഇൻ്റർനെറ്റ് സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ഇറാനിലെ ഉന്നത കൗൺസിൽ ചൊവ്വാഴ്ച വാട്സാപ്പ് നിരോധനം നീക്കാനായി തീരുമാനമെടുത്തു. ഇറാനിൽ വാട്സാപ്പ് രണ്ട് വർഷത്തിലേറെയായി നിയന്ത്രണങ്ങൾക്ക് വിധേയമാണ്സുപ്രീം കൗൺസിൽ ഓഫ് സൈബർസ്‌പേസ് അംഗങ്ങളുടെ ഏകകണ്ഠമായ വോട്ടെടുപ്പിലൂടെയാണ് വാട്‌സ്ആപ്പിന്റെയും ഗൂഗിൾ പ്ലേയുടെയും വിലക്ക് നീക്കുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.കൗൺസിലിന്റെ അധ്യക്ഷൻ ഇറാൻ പ്രസിഡണ്ടാണ്. അതിലെ അംഗങ്ങളിൽ പാർലമെൻ്റ് സ്പീക്കറും ജുഡീഷ്യറി മേധാവിയും നിരവധി മന്ത്രിമാരും ഉൾപ്പെടുന്നു. ഈ ആപ്പുകൾ ഇറാനിൽ ഇപ്പോഴും ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്. തീരുമാനം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല.ഇസ്‌ലാമിക സമൂഹത്തിന്റെ മൂല്യങ്ങളോട് അവർ പ്രതിജ്ഞാബദ്ധരും ഇറാന്റെ നിയമങ്ങൾ അനുസരിക്കുന്നവരുമാണെങ്കിൽ” മാത്രം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് ഈ നീക്കത്തെ എതിർക്കുന്നവർ ആവശ്യപ്പെട്ടു.ജൂലൈയിൽ അധികാരമേറ്റ ഇപ്പോഴത്തെ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, ദീർഘകാലമായി നിലനിൽക്കുന്ന ഇൻ്റർനെറ്റ് നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് തന്റെ പ്രചാരണ വേളയിൽ ഉറപ്പു നൽകിയിരുന്നു.ജനപ്രിയ അന്താരാഷ്‌ട്ര ആപ്ലിക്കേഷനുകളുടെ ഉടമസ്ഥരായ വിദേശ കമ്പനികളോട് ഇറാനിൽ പ്രതിനിധി ഓഫീസുകൾ തുറക്കാൻ ആ രാജ്യം മുമ്പ് ആവശ്യപ്പെട്ടിരുന്നു. യുഎസ് ഉപരോധമുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിൽ ഓഫീസുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഉടമസ്ഥതയുള്ള അമേരിക്കൻ ഭീമനായ മെറ്റ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.Facebook, X, YouTube എന്നിവയുൾപ്പെടെയുള്ള മറ്റ് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ 2009-ൽ നിരോധിസിച്ചിരുന്നു. 2018 ഏപ്രിലിൽ കോടതി ഉത്തരവിലൂടെ ടെലിഗ്രാമും നിരോധിച്ചിരുന്നു.ഇറാൻ സ്ത്രീകൾക്കുള്ള ഡ്രസ് കോഡ് ലംഘിച്ചതിന് 2022 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്ത ഇറാനിയൻ കുർദ് വംശജയായ അമിനി എന്ന 22 കാരിയെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയപ്പോൾ പൊട്ടിപ്പുറപ്പെട്ട രാജ്യവ്യാപക പ്രതിഷേധത്തെത്തുടർന്ന് ഇൻസ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും ബ്ലോക്ക് ചെയ്ത ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ചേർത്തു.ഇൻ്റർനെറ്റ് നിയന്ത്രണങ്ങൾ മറികടക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ( VPN-കൾ) ഉപയോഗിക്കുന്നത് ഇറാനികൾ വർഷങ്ങളായി ശീലിച്ചു കഴിഞ്ഞിട്ടുണ്ട്.



