
സ്വാതന്ത്ര്യദിനം: ‘രാജ്യത്തിന്റെ ജനസംഖ്യാശാസ്‌ത്രം മാറിക്കൊണ്ടിരിക്കുന്നു’
ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തുടർച്ചയായ 12-ാം തവണയും ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി മോദി രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് ആഘോഷം ആരംഭിച്ചത്.