ക്വിക് കൊമേഴ്സ് കമ്പനികള്‍ 10 മിനിറ്റിനുള്ളില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചത് നല്കുന്ന സേവനം രാജ്യവ്യാപകമായി ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളില്‍ 10 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് ലഭിക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരമായി രംഗത്തെത്തിയിരിക്കുകയാണ് ക്വിക് കൊമേഴ്സ് കമ്പനിയായ ബ്ലിങ്കിറ്റ്. 10 മിനിറ്റോളില്‍ ആംബുലന്‍സ് വീട്ടിലെത്തുന്ന രീതിയിലാണ് സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ,് ആംബുലന്‍സ് സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഗുരുഗ്രാമിലാണ് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത്. അവശ്യ ഉപകരണങ്ങളുമായി അഞ്ച് ആംബുലന്‍സുകളാണ് ഇതിന്റെ ഭാഗമായി ബ്ലിങ്കിറ്റ് നിരത്തിലിറക്കിയിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍, സ്ട്രക്ച്ചറുകള്‍, മോണിറ്ററുകള്‍, സക്ഷന്‍ മെഷീനുകള്‍ , ആവശ്യം വേണ്ട മരുന്നുകളും ഇഞ്ചക്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. താങ്ങാവുന്ന നിരക്കിലാണ് സേവനങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാക്കുക എന്ന് ബ്ലിങ്കിറ്റ് അറിയിച്ചു



