ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് സമഗ്രാധിപത്യം തകർന്നടിഞ്ഞ ദിനങ്ങളിലൂടെയാണ് അമേരിക്ക കടന്നുപോയികൊണ്ടിരിക്കുന്നത്. ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്സീകിന്റെ അപ്രതീക്ഷിത മുന്നേറ്റം യുഎസ് എഐ സാങ്കേതിക വ്യാവസായത്തെ ഒന്നടങ്കം ഭീഷണിയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടെ ഡീപ്സീകിന്റെ നിർമാതാവായ 40-കാരൻ ലിയാങ് വെൻഫെങ് ചൈനയുടെ ദേശീയ ഹീറോ ആയിമാറുകയും ചെയ്തു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന്റെ അധ്യക്ഷതയിൽ ബെയ്ജിങ്ങിൽ നടക്കുന്ന പരിപാടിയിലേക്ക് ലിയാങ് വെൻഫെങിന് ക്ഷണവും ലഭിച്ചുകഴിഞ്ഞു.2023-അവസാനത്തിലാണ് ചൈനീസ് ഹെഡ്ജ് ഫണ്ട് മനേജറായ ലിയാങ് കിഴക്കൻ ചൈനയിലെ ഹാങ്ഷൗവിലെ AI ലാബിൽ ഡീപ്സീക് നിർമിക്കുന്നത്. ഡീപ്സീകിന്റെ ആർ1 മോഡൽ പുറത്തിറങ്ങിയതോടെയാണ് കഥ മാറിമറിയുന്നതും ആഗോളതലത്തിൽ ചരിത്രപരമായ മുന്നേറ്റം സൃഷ്ടിക്കുന്നതും.കഴിഞ്ഞ ജൂലായിയിൽ നടന്ന ഒരുദേശീയ സംവാദ സെഷനിൽ സംസാരിക്കുന്നത്വരെ ചൈനീസ് മാധ്യമ റിപ്പോർട്ടുകൾക്കപ്പുറം ലിയാങ് വെൻഫെങിനെ ആർക്കും കാര്യമായി അറിയില്ലായിരുന്നു. എഐ മേഖലയിൽ പശ്ചാത്ത്യ അപ്രമാധിത്യത്തെ വെല്ലുവിളിക്കാൻ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് അവിടെ അദ്ദേഹം സംസാരിച്ചു.ചൈനയ്ക്ക് എക്കാലവും മറ്റുള്ളവരെ പിന്തുടരുന്നവരായി തുടരാൻ കഴിയില്ല. മറ്റെവിടെയെങ്കിലും വികസിപ്പിച്ചെടുത്ത സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ചൈനീസ് കമ്പനികൾ വളർന്നിട്ടുണ്ട്. മറ്റുള്ളവരുടെ തണലിൽ സവാരി തുടരുന്നതിനുപകരം ചൈന ഒരു ഗുണഭോക്താവെന്ന നിലയിൽ നിന്ന് സംഭാവന നൽകുന്നയാളായി ക്രമേണ മാറണം’ ലിയാങ് വെൻഫെങ് ആ സംവാദ പരിപാടിയിൽ പറഞ്ഞു.ചൈനയിലെ തെക്കൻ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഴാൻജിയാങ് നഗരത്തിൽ നിന്നുള്ള ലിയാങ് കപ്പൽശാലകളുമായി ബന്ധപ്പെട്ടും എഞ്ചിനീയറിങ് മേഖലയിലും പ്രശസ്തി നേടിയിരുന്നു. ഗണിതശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ലിയാങ് സെജിയാങ് സർവകലാശാലയിൽ ചേരുകയും അവിടെനനിന്ന് എഐയിൽ ബിരുദം നേടുകയും ചെയ്തുവെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിജിടിഎൻ റിപ്പോർട്ട് ചെയ്യുന്നു.



