മുംബൈ: ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലിഖാന്റെ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം വേഗത്തിൽ അനുവദിച്ചത് വിവാദമാകുന്നു. ഇൻഷുറൻസ് തുക അനുവദിച്ചതിൽ സെയ്ഫ് അലി ഖാന് നൽകിയ മുൻഗണനയെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടര്‍മാര്‍ നേതൃത്വം നല്കുന്ന മെഡിക്കൽ ബോഡി ചോദ്യം ചെയ്തു. ഇൻഷുറൻസ് ക്ലെയിമുകൾ അനുവദിക്കുന്ന രീതിയിൽ കൂടുതൽ സുതാര്യത വേണമെന്ന് സംഘടന ഐആർഡിഎഐക്ക് കത്തെഴുതി. നടൻ്റെ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം ഇൻഷുറൻസ് കമ്പനി ഉടൻ അനുവദിച്ച രീതിയിലും അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് ആശങ്ക രേഖപ്പെടുത്തി
