മൂന്നാം മോദി സർക്കാരിന്റെ രണ്ടാം സമ്പൂർണ്ണ ബജറ്റാണ് ഇനി വരാനിരിക്കുന്നത്. ബജറ്റിന് മുന്നോടിയായി ഹൽവ സെറിമണി പാർലമെന്റ് നോർത്ത് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ധനമന്ത്രാലയത്തിൽ അടുത്തിടെ നടന്നിരുന്നു. ബജറ്റിലെ നികുതി പരിഷ്കരണത്തെ അടിസ്ഥാനമാക്കി ഊഹക്കച്ചവടം സജീവമാണ്. അതിനെ തുടർന്നാണ് ഗൂഗിളിൽ 5000-ത്തിലധികം പേരാണ് ബജറ്റ് സംബന്ധിച്ചുള്ള വിവരങ്ങൾ തിരയുന്നത്.മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി ഒന്നിനാണ്. ധനമന്ത്രി നിർമ്മലാ സീതാരാമൻ രാവിലെ 11മണിക്ക് ലോക്സഭയിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കുകയെന്ന റെക്കോർഡാണ് നിർമലയെ കാത്തിരിക്കുന്നത്.
