പ്രയാഗ്രാജ്: മഹാകുംഭമേളയുടെ വർണാഭമായ കാഴ്ചയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭ മേളയുടെ 13ാം ദിവസമായ ഞായറാഴ്ച രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഗംഗാ തീരത്തെ ദീപാലങ്കാരങ്ങളുടെ പ്രഭയാണ് ചിത്രത്തിലുള്ളത്. മഹാമകുംഭമേളയുടെ ഊർജ്ജം പങ്കുവയ്ക്കുന്നതാണ് ചിത്രമെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.ലോകത്തിൽ തന്നെ ഏറ്റവും അധികം മനുഷ്യർ ഒരുമിക്കുന്നതിന്റെ പ്രകാശമെന്നാണ് ചിത്രത്തേക്കുറിട്ട് ഡോൺ പെറ്റിറ്റ് വിശദമാക്കുന്നത്
