KND-LOGO (1)

എച്ച്എംപിവി : ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം രോ​ഗപകർച്ച അസ്വാഭാവികമായില്ല

ന്യുയോർക്ക്: ആഗോള തലത്തിൽ വലിയ ആശങ്കയായി മാറിയ എച്ച് എം പി വി വൈറസുമായി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോ​ഗ്യ സംഘടന രംഗത്ത്. ചൈനയിലെ രോ​ഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവിക രോ​ഗപകർച്ച ഇല്ലെന്നാണ് ലോകാരോ​ഗ്യ സംഘടന പ്രതിനിധി മാർ​ഗരറ്റ് ഹാരിസ് വ്യക്തമാക്കിയത്. വൈറസ് പുതിയതല്ലെന്നും ലോകാരോ​ഗ്യ സംഘടന ആവർത്തിച്ചു. ചൈനയിലെ രോ​ഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോ​ഗ്യ സംഘടന പ്രതിനിധി വിവരിച്ചത്.യൂറോപ്പ്‌, അമേരിക്ക, വെസ്റ്റ് ഇൻഡീസ്, വെസ്‌റ്റേൺ ആഫ്രിക്ക, മിഡിൽ ആഫ്രിക്ക എന്നിവിടങ്ങളിലും ചില ഏഷ്യൻ രാജ്യങ്ങളിലും ഇൻഫ്ലുവൻസ വർധിക്കുന്നതായും ഡബ്ല്യു എച്ച്‌ ഒ ചൂണ്ടിക്കാട്ടി. ശൈത്യത്തിൽ ശ്വാസകോശ രോഗങ്ങൾ വർധിക്കുന്ന രാജ്യങ്ങളിൽ മുൻനിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ലോകാരോ​ഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.