സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈനിനെയും ചെങ്കടൽ തീരത്തെ യാൻബു തുറമുഖ നഗരത്തിലെ എണ്ണ കേന്ദ്രത്തെയും ലക്ഷ്യമിട്ടതായി യെമനിലെ ഹൂത്തി വിമതർ അറിയിച്ചു.
2026 നവംബർ 12 വ്യാഴാഴ്ചയാണ് ഹൂത്തികൾ ഇക്കാര്യം വ്യക്തമാക്കിയത്.പശ്ചിമേഷ്യൻ യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതോടെ സൗദി അറേബ്യയ്ക്ക് എണ്ണ കയറ്റുമതി നടത്താൻ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ നിർണായകമായി മാറിയിരുന്നു.
പേർഷ്യൻ ഗൾഫ് തീരത്തുനിന്ന് ചെങ്കടൽ തീരത്തെ യാൻബുവിലേക്ക് എണ്ണ എത്തിക്കുന്നതാണ് ഈ പൈപ്പ്ലൈൻ. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കാൻ സൗദിയെ സഹായിക്കുന്ന പ്രധാന മാർഗമാണിത്.



