KND-LOGO (1)

പിജി മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്ന ആദ്യ ഐഐടിയായി ഖരഗ്പൂർ

നാഷണൽ മെഡിക്കൽ കമ്മീഷന്റെ (NMC) അംഗീകാരത്തോടെ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐഐടിയായി ഖരഗ്പൂർ മാറി. 2026–27 അധ്യയന വർഷം മുതൽ ഡോ. ബി.സി. റോയ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ റിസർച്ച് സെന്ററിൽ എം.ഡി. വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന് പ്രവേശനം നൽകും.മെഡിക്കൽ രംഗവും സാങ്കേതികവിദ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ക്ലിനിക്കൽ തീരുമാനങ്ങൾ, അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിംഗ്, കമ്പ്യൂട്ടേഷണൽ പാത്തോളജി, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ്, പ്രിസിഷൻ മെഡിസിൻ തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും പ്രാധാന്യം നൽകും.ഐഐടി ഖരഗ്പൂരിന്റെ AI, കമ്പ്യൂട്ടേഷണൽ സയൻസ്, മൈക്രോഫ്ലൂയിഡിക്സ്, ബയോ എൻജിനീയറിങ് തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യം മെഡിക്കൽ ഗവേഷണത്തിന് പ്രയോജനപ്പെടുത്തും. 2026–27 അധ്യയന വർഷത്തെ പ്രവേശനം NEET-PG ഓൺലൈൻ കൗൺസിലിംഗ് വഴിയായിരിക്കും. യോഗ്യത, സീറ്റ് വിവരങ്ങൾ, ഔദ്യോഗിക പ്രവേശന ഷെഡ്യൂൾ എന്നിവ അനുസരിച്ചായിരിക്കും നടപടികൾ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.