ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ചൈനീസ് നിർമ്മിത വ്യോമപ്രതിരോധ സംവിധാനങ്ങളിൽ പാകിസ്താന് വിശ്വാസം കുറഞ്ഞതായി റിപ്പോർട്ടുകൾ. നിലവിൽ ഉപയോഗിക്കുന്ന HQ-9P, LY-80 എന്നീ സംവിധാനങ്ങൾ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്ന വിലയിരുത്തലിനെ തുടർന്ന്, തുർക്കിയുടെ അത്യാധുനിക ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമായ SIPER സ്വന്തമാക്കാൻ പാകിസ്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 100–150 കിലോമീറ്റർ വരെ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള SIPER സംവിധാനം യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കാനാണ് വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ ചർച്ചകൾ പരീക്ഷണ-മൂല്യനിർണയ ഘട്ടത്തിലാണെന്നും അന്തിമ കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



