ന്യൂഡല്‍ഹി: Donald Trump ഇറാനുമായി സമാധാന ചര്‍ച്ച നടത്തുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് 15 ശതമാനം ഇടിഞ്ഞ എണ്ണവില, Iran ആ അവകാശവാദം നിഷേധിച്ചതോടെ വീണ്ടും ഉയര്‍ന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കില്ലെന്ന ആശങ്കയാണ് വിപണിയില്‍ വീണ്ടും സമ്മര്‍ദ്ദം സൃഷ്ടിച്ചത്.ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബാരലിന് 100 ഡോളറിന് താഴെയായിരുന്ന ക്രൂഡ് വില, പിന്നീട് കുതിച്ചുയര്‍ന്ന് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 103 ഡോളറിന് മുകളിലെത്തി. വിതരണ തടസ്സങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന ഭീതിയും നിക്ഷേപകരുടെ ആശങ്കയും വില വര്‍ധനയ്ക്ക് കാരണമായി.അതേസമയം, സംഘര്‍ഷത്തിന് ആശ്വാസമായി അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തിവയ്ക്കുമെന്ന താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം ട്രംപ് നടത്തിയിരുന്നു. സമഗ്രപരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി ഫലപ്രദമായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് അമേരിക്ക സൂചിപ്പിച്ചിരുന്നെങ്കിലും, ഇറാന്റെ നിഷേധം വിപണിയിലെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.



