
ക്ഷേത്രങ്ങളിൽ പ്രവേശന വിലക്ക് പാടില്ല:ജസ്റ്റിസ് നാഗരത്ന
ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും വിലക്കരുതെന്ന് സുപ്രീം കോടതി ജഡ്ജിയായ ബി.വി. നാഗരത്ന വ്യക്തമാക്കി. എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദു മതത്തിന്റെ സത്തയെന്നും, ആരുടെയും പ്രവേശനം തടയരുതെന്നും അവർ ചൂണ്ടിക്കാട്ടി.





