
കേരളത്തിലെ ഈ ജംഗ്ഷന്റെ മുഖച്ഛായ അടിമുടി മാറും; ചെലവാക്കുന്നത് 823 കോടി രൂപ
തിരുവനന്തപുരം: കിഫ്ബി ഫണ്ടുപയോഗിച്ചുള്ള വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം ഉടന്‍ ആരംഭിക്കും. മൂന്ന് റീച്ചുകളിലായിട്ടാണ് നിര്‍മ്മാണം. ഒന്നാം റീച്ചില്‍ ഏറ്റെടുത്ത പ്രദേശത്തെ 220 നിര്‍മ്മിതികള്‍ ഉടന്‍ പൊളിച്ചുനീക്കും.റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളും സ്വീകരിക്കും.








