Election Commission of India സംസ്ഥാന തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23ന് ഒറ്റഘട്ടമായും പശ്ചിമബംഗാളിൽ ഏപ്രിൽ 23നും 29നും രണ്ട് ഘട്ടമായുമാണ് തിരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 4ന് നടക്കും.കേരളത്തിൽ ഏകദേശം 2.70 കോടി വോട്ടർമാരാണ് പട്ടികയിൽ. 30,471 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. ഇതിൽ 1.38 കോടി സ്ത്രീകളും 1.32 കോടി പുരുഷന്മാരുമാണ്. 4.24 ലക്ഷം കന്നി വോട്ടർമാർ ആദ്യമായി വോട്ട് ചെയ്യും.നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23, പരിശോധന മാർച്ച് 24, പിൻവലിക്കൽ അവസാന തീയതി മാർച്ച് 26. വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ ഉൾപ്പെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു.



